മരുഭൂമിയിലെ എന്റെ ആദ്യ വിവാഹവാർഷികം.
,,,,,,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,
പണ്ടേയുള്ള മോഹമായിരുന്നു..... എങ്ങനെയെങ്കിലും ഗൾഫിലേയ്ക്ക് വണ്ടി കയറണമെന്ന്. അതു പിന്നെ എങ്ങനെ.... മോഹിയ്ക്കാതിരിയ്ക്കും..
ബന്ധുക്കൾ,നാട്ടുകാർ ഒക്കെ ഗൾഫിൽ നിന്നും കൊണ്ടുവരുന്ന
അത്തറിന്റെമണവും..ഫോറിൻലുങ്കിയും ...
സ്വർണ്ണ വാച്ചും ഒക്കെ കെട്ടി വിലസുമ്പോൾ
അല്പം അസൂയയോടെ എന്റെ മനസ്സിലും തോന്നാറുണ്ടായിരുന്നു.....
ഈ കൃഷിപ്പണിയും കൊണ്ടിരിയ്ക്കാതെ....
എന്റെ അപ്പനും വല്ല പത്തേ മാരിയിലെങ്കിലും കയറി പേർഷ്യയ്ക്കു പോയാൽ എന്താ കുഴപ്പം എന്ന്....
അതു പിന്നെ എങ്ങനയാ ! അപ്പൻ..കാലത്ത് എഴുന്നേറ്റാൽ നേരെ ചെന്ന് തൂമ്പായേലോട്ടാ നോട്ടം മുഴുവനും...
പിന്നെ അതിനെയൊന്ന് തലോടി.. ഇളക്കം വല്ലതും ഉണ്ടോ? എന്ന് പരിശോധിച്ച്.. ഒരു തുവർത്തും തോളിലിട്ട്
കട്ടൻ ബീടിയും കത്തിച്ച് നേരേ........ പറമ്പിലേയ്ക്കൊരിറക്കമാണ്.
ഞാൻ സ്കൂളിലെ കിളകഴിഞ്ഞ് വീട്ടിലെത്തിയാലും അപ്പന്റെ പറമ്പിലെ കിള തീരൂലാ !
അതു തീരണമെങ്കിൽ കോഴി
കൂട്ടിൽ കയറുന്ന സമയമാകണം..
അപ്പന്റെ വിയർപ്പിന്റെ . രുചി അറിയുന്നത് രാവിലെ സ്കൂളിൽ പോവാൻ നേരം...അമ്മ
പുഴുങ്ങിതരുന്ന കപ്പ..കാച്ചിൽ..ചേമ്പ്.. ഒക്കെ തൈര് ചമ്മന്തിയും കൂട്ടി ചൂടോടെ വെട്ടി വിഴുങ്ങുമ്പഴാ !
പിന്നെ സ്കൂളിലെത്തിയാൽ ജോഗ്രഫി ടീച്ചർ എണ്ണപ്പാടത്തെക്കുറിച്ച് പഠിപ്പിയ്ക്കുമ്പോൾ എന്റെ കുഞ്ഞു മനസ്സിൽ കണ്ടത്തിൽ വെള്ളം കിടയ്ക്കുന്നതു പോലെ മരുഭൂമിയിൽ എണ്ണ കിടയ്ക്കുവാണ്. അവിടെ ജോലിയ്ക്കുപോകുന്നവർ ബക്കറ്റിൽ കോരി അറബിക്ക് കൊണ്ടു കൊടുത്തിട്ടായിരിയ്ക്കും കാശുണ്ടാക്കുന്നത്............
അങ്ങനെ എന്റെ മനസ്സിലെ അടങ്ങാത്ത ആഗ്രഹത്തിന് വിരാമം കുറിച്ചു കൊണ്ട് ഒരിക്കൽ ഗൾഫിലേയ്ക്ക് വണ്ടി
കയറുവാൻ അവസരം കിട്ടി....
ചങ്കു പകുത്തു കൊടുത്തിട്ടാണ്.
ഗൾഫിലേയ്ക്ക് വണ്ടി കയറിയത്.
ഭാര്യ, മക്കൾ, അമ്മ, അച്ഛൻ ഒരു ഭാഗത്ത്...
കടം മേടിച്ച പൈസ ഡെമോക്ലീസിന്റെ.
തലയ്ക്കു മുകളിൽ തൂങ്ങിക്കിടന്ന വാൾ പോലെ. മറുഭാഗത്ത് എന്റെ ഉറക്കം... കെടുത്തിക്കൊണ്ടിരിന്നു......
അങ്ങനെ മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന വെയിലിലും, പൊടിക്കാറ്റിലും പ്രതീകൾ
കൈവിടാതെ എന്റെ സ്വപ്നങ്ങക്കു ചിറകു മുളയ്ക്കുവാൻ ജോലികൾ
തുടർന്നു കൊണ്ടേയിരുന്നു.......
ഇന്ന് പതിവിലും അധിക സമയം ജോലി. ഉണ്ടായിരുന്നതുകൊണ്ട്..രാത്രി എതാണ്ട് 8 മണി കഴിഞ്ഞാണ് കമ്പനി തന്നിരിയ്ക്കുന്ന താമസ സ്ഥലത്ത് വണ്ടിയിറങ്ങിയത്.......
ഹോ... ഭയങ്കര ക്ഷീണം..കാൽ നിലത്ത് ഉറയ്ക്കാത്തതുപോലെ.കൂടെ കൊല്ലുന്ന വിശപ്പും ഭക്ഷമുണ്ടാക്കാനുള്ള ശേഷി ഇന്ന് ഇല്ല എന്ന് തോന്നി...ഒന്ന് എവിടെയെങ്കിലും കിടന്നാൽ മതിയെന്നായി....
പതിയെ പാൻസിന്റെ പിൻഭാഗത്തെ കീശയിൽ നിന്നും പേഴ്സ് വലിച്ചെടുത്ത് തുറന്നു നോക്കി....
മാസത്തിന്റെ അവസാനമായതുകൊണ്ട് കുറെ ചിലറകൾ മാത്രം. എന്ന നോക്കി പല്ലിളിയ്ക്കുന്നു. ഞാനും കൈയ്യിലിരുന്ന പേഴ്സിനെ നോക്കിയൊരു വളിച്ച ചിരി പാസാക്കി.
പെട്ടെന്ന് ചുറ്റിനും നോക്കി.
ഈ കോപ്രായങ്ങളൊക്കെ ആരെങ്കിലും കാണുന്നുണ്ടോയെന്ന്. ഏയ് ..... ആരും കാണുന്നില്ലായിരിക്കും.
എങ്കിലും അല്പം മാറി നിന്ന്....അരണ്ട വെളിച്ചത്തിൽ ഉള്ള ചില്ലറകൾ പെറുക്കിയെടുത്ത്.......കോഴിക് കോടുകാരൻ
കാദർകായുടെ കടയെ ലക്ഷ്യമാക്കി നടന്നു.
അവിടുന്ന് ഉള്ള പൈസയ്ക്ക് കബൂസും , പഴവും, കപ്പിവെള്ളവും വാങ്ങി..
ഇക്കാ എടുത്തു തന്ന ഷിമ്മിക്കൂട് ഇടത്തേ കൈയ്യുടെ ചൂണ്ടുവിരൽ വളച്ച് പിടിച്ച് കോർത്ത് പുറംതോളിലിട്ട്.... അലഷ്യമായി ബിൽഡിംങ്ങിന്റെ നാലാം നിലയിലുള്ള എന്റെ റൂമിലേയ്ക്കു നടന്നു.
പെട്ടെന്നാണ്. എന്റെ പോക്കറ്റിൽ കിടന്ന ശവപ്പെട്ടി മാതിരിയുള്ള ആ പഴയ മൊബൈലിൽ കിടന്ന് ബെല്ലടിയ്ക്കുന്നു...
കൂടെ
(അരികിൽ നീയുണ്ടാരുന്നെങ്കിലെന്നുമെൻ) എന്ന... ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ നല്ല കാല ഓർമ്മകളെ ഉണർത്തി വിടുന്ന മനോഹര ഗാനത്തിന്റെ റിംങ്ങ് ടൂണും......
ഹോ എന്റെമ്മേ അടുത്ത കുരിശ് .... എന്റെ റൂമിലുള്ള തൃശൂർക്കാരൻ കിളവനായിരിയ്ക്കും
ഫോണെടുത്താൽ.....എടാ നീ ആ ഇക്കായുടെ കടേന്നേ... എന്റെ പേരിൽ ഒരു പായ്ക്കറ്റ് സിഗരറ്റ് മേടിച്ചോ എട്ടോ.... ഇതു പറയാനായിരിയ്ക്കും.
അല്ലേൽ തന്നെ ഡ്രമ്മിൽ അടയ്ക്കുന്നതു പോലെയുള്ള കിളവന്റെ ചുമ കാരണം ഇന്നെലെയും ഉറങ്ങാൻ പറ്റിയില്ല.
എങ്കിലും ബെൽ വീണ്ടും വീണ്ടും അടിച്ചു കൊണ്ടിരുന്നു.. എന്തായാലും ഇക്കുറി യൊന്നു നോക്കിക്കളയാം ആരാണന്ന്..........
ഞാൻ പോക്കറ്റിൽ നിന്നും ഫോൺ
പതിയെ എടുത്തു നോക്കി.
കൊള്ളാം..... നാട്ടിൽ നിന്നും പ്രിയദമയാണു വിളിയ്ക്കുന്നത്....എങ്കിലും ഈ നട്ടപ്പാതിരായ്ക്ക്.
അവളെന്തിനാണാവോ....വിളിയ്ക്കുന് നത്.
സമയം അവിടെ പന്ത്രണ്ടു മണി കഴിഞ്ഞല്ലോ?
പെട്ടെന്ന് എന്റെ മനസൊന്ന് പതറി. കുട്ടികകൾക്ക് . എന്തെങ്കിലും അസുഖം, അല്ലെൽ അമ്മ, അച്ഛൻ ,ആരെങ്കിലും ആശുപത്രിയിൽ....
ഞാൻ പെട്ടെന്ന് ഫോണെടുത്തു.
ഹലോ. അച്ഛായാ ഞാനാ . അച്ഛായനെന്താ ഇതുവരെയും വിളിയ്ക്കാഞ്ഞത്
ഇന്ന് നമ്മുടെ വിവാഹ വാർഷികമല്ലേ.?
അച്ഛായന്റെ വിളിയും കാത്ത് ഇരുന്നു ഞാൻ മടുത്തു.....കുട്ടികൾ അച്ഛൻ വരുന്നില്ലേ എന്ന്
ചോദിച്ച് ഇപ്പഴാ ഉറങ്ങിയത്.........
പിന്നെ എന്റെ അച്ഛനും അമ്മയും അനുജത്തിയും വന്നിരുന്നു. കേകു മുറിച്ചു.
ഭക്ഷണം ഉണ്ടാക്കി കഴിച്ചു. കുട്ടികൾക്ക്
കുറച്ച് തുണികൾ വാങ്ങി...............
പിന്നെ അച്ചായനും കൂട്ടുകാരും അവിടെ അടിച്ചു പൊളിച്ചു കാണുമല്ലോ? എന്തായിരുന്നു? അവിടുത്തെ സ്പെഷ്യൽ....ഭാര്യയുടെ പെട്ടെന്നുള്ള ചോദ്യം ചങ്കിലൊരു മിന്നൽ പോലെ.
എങ്കിലും പെട്ടെന്ന് ഞാൻ സമനില വീണ്ടെടുത്തു.
കൈയ്യിലിരുന്ന ഷിമ്മി ക്കൂടിനെ ദയനീയമായൊന്നു നോക്കി......
ഈയൊരു നല്ല ദിവസം........ അവരുടെ സന്തോഷത്തെ തല്ലിക്കെടുത്താൻ പാടില്ല എന്ന് എന്റെ മനസ്സ് മന്ത്രിച്ചു .....
എടീ മോളേ ...
അതു പിന്നെ...............
ഇവിടെ രാജാക്കന്മാർ വരെയും കഴിയ്ക്കുന്ന ഭക്ഷണമായിരുന്നു
കബൂസ്... കുബ്സ് എന്നൊക്കെ പേരു പറയും.
ഹോ ! അച്ചായൻ രാജക്കൻന്മാർരൊക്കെ കഴിയ്ക്കുന്ന സ്പെഷ്യൽ
ഭക്ഷണ മായിരുന്നോ....?
അങ്ങേ തലയ്ക്കൽ നിന്ന്. സന്തോഷത്തോടെയുള്ള
ഭാര്യയുടെ നിശ്വാസം.
ശരിയ്ക്കും ഞാനനുഭവിച്ചു.
ഇവിടെയാണ് ഞാൻ മേടിച്ച കബൂസിന്റെ മഹത്വം. ഇവിടുത്തെ സ്വദേശികൾ പോലും വളരെ ബഹുമാനത്താടെ കഴിയ്ക്കുന്ന ഏതു സമയത്തും വിശപ്പിടയ്ക്കാൻ പായ്ക്കറ്റൽ സുലഭമായി ചെറിയ പൈസയ്ക്ക് കിട്ടുന്ന
കബൂസ്.........
നീ മരുഭൂമിയിലെ
ഞങ്ങളുടെ മന്നയാണ്.....നിന്നെ ഒരു പ്രവാസിയ്ക്കും മറയ്ക്കുവാൻ കഴിയില്ല.
ഇപ്പോൾ മനസ്സിലായി എന്റെപ്പനെന്താ......?
പേർഷ്യയ്ക്ക് പോവാഞ്ഞത്....
അപ്പനോടാ മോന്റെ കളി.
തോമസ് ജോൺ.
എരുമേലി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ