കതിർ

2026 മാർച്ച് 15, ഞായറാഴ്‌ച

 മരുഭൂമിയിലെ എന്റെ ആദ്യ വിവാഹവാർഷികം.

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പണ്ടേയുള്ള മോഹമായിരുന്നു..... എങ്ങനെയെങ്കിലും ഗൾഫിലേയ്ക്ക് വണ്ടി കയറണമെന്ന്.  അതു പിന്നെ എങ്ങനെ.... മോഹിയ്ക്കാതിരിയ്ക്കും.. 

ബന്ധുക്കൾ,നാട്ടുകാർ ഒക്കെ ഗൾഫിൽ നിന്നും കൊണ്ടുവരുന്ന
അത്തറിന്റെമണവും..ഫോറിൻലുങ്കിയും...
സ്വർണ്ണ വാച്ചും ഒക്കെ കെട്ടി വിലസുമ്പോൾ 

അല്പം അസൂയയോടെ എന്റെ മനസ്സിലും തോന്നാറുണ്ടായിരുന്നു.....

ഈ കൃഷിപ്പണിയും കൊണ്ടിരിയ്ക്കാതെ....

എന്റെ അപ്പനും വല്ല പത്തേ മാരിയിലെങ്കിലും കയറി പേർഷ്യയ്ക്കു പോയാൽ എന്താ കുഴപ്പം എന്ന്....

അതു പിന്നെ എങ്ങനയാ !  അപ്പൻ..കാലത്ത് എഴുന്നേറ്റാൽ നേരെ ചെന്ന് തൂമ്പായേലോട്ടാ നോട്ടം മുഴുവനും...

പിന്നെ അതിനെയൊന്ന് തലോടി.. ഇളക്കം വല്ലതും ഉണ്ടോ?  എന്ന് പരിശോധിച്ച്.. ഒരു തുവർത്തും തോളിലിട്ട് 
കട്ടൻ ബീടിയും കത്തിച്ച് നേരേ........ പറമ്പിലേയ്ക്കൊരിറക്കമാണ്. 

ഞാൻ സ്കൂളിലെ കിളകഴിഞ്ഞ് വീട്ടിലെത്തിയാലും അപ്പന്റെ പറമ്പിലെ കിള തീരൂലാ !   

അതു തീരണമെങ്കിൽ കോഴി 
കൂട്ടിൽ കയറുന്ന സമയമാകണം..

അപ്പന്റെ വിയർപ്പിന്റെ . രുചി അറിയുന്നത് രാവിലെ സ്കൂളിൽ പോവാൻ നേരം...അമ്മ
പുഴുങ്ങിതരുന്ന കപ്പ..കാച്ചിൽ..ചേമ്പ്.. ഒക്കെ തൈര് ചമ്മന്തിയും കൂട്ടി ചൂടോടെ വെട്ടി വിഴുങ്ങുമ്പഴാ !  

പിന്നെ സ്കൂളിലെത്തിയാൽ ജോഗ്രഫി ടീച്ചർ എണ്ണപ്പാടത്തെക്കുറിച്ച് പഠിപ്പിയ്ക്കുമ്പോൾ എന്റെ കുഞ്ഞു മനസ്സിൽ കണ്ടത്തിൽ വെള്ളം കിടയ്ക്കുന്നതു പോലെ മരുഭൂമിയിൽ എണ്ണ കിടയ്ക്കുവാണ്. അവിടെ ജോലിയ്ക്കുപോകുന്നവർ ബക്കറ്റിൽ കോരി അറബിക്ക് കൊണ്ടു കൊടുത്തിട്ടായിരിയ്ക്കും കാശുണ്ടാക്കുന്നത്............

അങ്ങനെ എന്റെ മനസ്സിലെ അടങ്ങാത്ത ആഗ്രഹത്തിന് വിരാമം കുറിച്ചു കൊണ്ട് ഒരിക്കൽ ഗൾഫിലേയ്ക്ക് വണ്ടി 
കയറുവാൻ അവസരം കിട്ടി....

ചങ്കു പകുത്തു കൊടുത്തിട്ടാണ്.
ഗൾഫിലേയ്ക്ക് വണ്ടി കയറിയത്. 
ഭാര്യ, മക്കൾ, അമ്മ, അച്ഛൻ ഒരു ഭാഗത്ത്...

കടം മേടിച്ച പൈസ ഡെമോക്ലീസിന്റെ. 
തലയ്ക്കു മുകളിൽ തൂങ്ങിക്കിടന്ന വാൾ പോലെ. മറുഭാഗത്ത് എന്റെ ഉറക്കം... കെടുത്തിക്കൊണ്ടിരിന്നു......

അങ്ങനെ മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന വെയിലിലും, പൊടിക്കാറ്റിലും പ്രതീകൾ
കൈവിടാതെ എന്റെ സ്വപ്നങ്ങക്കു ചിറകു മുളയ്ക്കുവാൻ ജോലികൾ 
തുടർന്നു കൊണ്ടേയിരുന്നു.......

ഇന്ന് പതിവിലും അധിക സമയം ജോലി. ഉണ്ടായിരുന്നതുകൊണ്ട്..രാത്രി എതാണ്ട് 8 മണി കഴിഞ്ഞാണ് കമ്പനി തന്നിരിയ്ക്കുന്ന താമസ സ്ഥലത്ത് വണ്ടിയിറങ്ങിയത്.......
ഹോ... ഭയങ്കര ക്ഷീണം..കാൽ നിലത്ത് ഉറയ്ക്കാത്തതുപോലെ.കൂടെ കൊല്ലുന്ന വിശപ്പും ഭക്ഷമുണ്ടാക്കാനുള്ള ശേഷി ഇന്ന് ഇല്ല എന്ന് തോന്നി...ഒന്ന് എവിടെയെങ്കിലും കിടന്നാൽ മതിയെന്നായി....

പതിയെ പാൻസിന്റെ പിൻഭാഗത്തെ കീശയിൽ നിന്നും പേഴ്സ് വലിച്ചെടുത്ത് തുറന്നു നോക്കി....
മാസത്തിന്റെ അവസാനമായതുകൊണ്ട് കുറെ ചിലറകൾ മാത്രം. എന്ന നോക്കി പല്ലിളിയ്ക്കുന്നു. ഞാനും കൈയ്യിലിരുന്ന പേഴ്സിനെ നോക്കിയൊരു വളിച്ച ചിരി പാസാക്കി.

പെട്ടെന്ന് ചുറ്റിനും നോക്കി. 
ഈ കോപ്രായങ്ങളൊക്കെ ആരെങ്കിലും കാണുന്നുണ്ടോയെന്ന്.   ഏയ് ..... ആരും കാണുന്നില്ലായിരിക്കും.  

എങ്കിലും അല്പം മാറി നിന്ന്....അരണ്ട വെളിച്ചത്തിൽ ഉള്ള ചില്ലറകൾ പെറുക്കിയെടുത്ത്.......കോഴിക്കോടുകാരൻ
കാദർകായുടെ കടയെ ലക്ഷ്യമാക്കി നടന്നു.
അവിടുന്ന് ഉള്ള പൈസയ്ക്ക് കബൂസും , പഴവും, കപ്പിവെള്ളവും വാങ്ങി..

 ഇക്കാ എടുത്തു തന്ന ഷിമ്മിക്കൂട് ഇടത്തേ കൈയ്യുടെ ചൂണ്ടുവിരൽ വളച്ച് പിടിച്ച് കോർത്ത് പുറംതോളിലിട്ട്.... അലഷ്യമായി ബിൽഡിംങ്ങിന്റെ നാലാം നിലയിലുള്ള എന്റെ റൂമിലേയ്ക്കു നടന്നു.

പെട്ടെന്നാണ്. എന്റെ പോക്കറ്റിൽ കിടന്ന ശവപ്പെട്ടി മാതിരിയുള്ള ആ പഴയ മൊബൈലിൽ കിടന്ന് ബെല്ലടിയ്ക്കുന്നു...

കൂടെ 
(അരികിൽ നീയുണ്ടാരുന്നെങ്കിലെന്നുമെൻ) എന്ന... ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ നല്ല കാല ഓർമ്മകളെ ഉണർത്തി വിടുന്ന മനോഹര ഗാനത്തിന്റെ റിംങ്ങ് ടൂണും......

ഹോ എന്റെമ്മേ അടുത്ത കുരിശ് .... എന്റെ റൂമിലുള്ള തൃശൂർക്കാരൻ കിളവനായിരിയ്ക്കും 
ഫോണെടുത്താൽ.....എടാ നീ ആ ഇക്കായുടെ കടേന്നേ... എന്റെ പേരിൽ ഒരു പായ്ക്കറ്റ് സിഗരറ്റ് മേടിച്ചോ എട്ടോ.... ഇതു പറയാനായിരിയ്ക്കും.

അല്ലേൽ തന്നെ ഡ്രമ്മിൽ അടയ്ക്കുന്നതു പോലെയുള്ള കിളവന്റെ ചുമ കാരണം ഇന്നെലെയും ഉറങ്ങാൻ പറ്റിയില്ല.

എങ്കിലും ബെൽ വീണ്ടും വീണ്ടും അടിച്ചു കൊണ്ടിരുന്നു.. എന്തായാലും ഇക്കുറി യൊന്നു നോക്കിക്കളയാം ആരാണന്ന്.......... 

ഞാൻ പോക്കറ്റിൽ നിന്നും ഫോൺ 
പതിയെ എടുത്തു നോക്കി.

കൊള്ളാം..... നാട്ടിൽ നിന്നും പ്രിയദമയാണു വിളിയ്ക്കുന്നത്....എങ്കിലും ഈ നട്ടപ്പാതിരായ്ക്ക്.
അവളെന്തിനാണാവോ....വിളിയ്ക്കുന്നത്.
സമയം അവിടെ പന്ത്രണ്ടു മണി കഴിഞ്ഞല്ലോ?

പെട്ടെന്ന് എന്റെ മനസൊന്ന് പതറി. കുട്ടികകൾക്ക് . എന്തെങ്കിലും അസുഖം, അല്ലെൽ അമ്മ, അച്ഛൻ ,ആരെങ്കിലും ആശുപത്രിയിൽ....

ഞാൻ പെട്ടെന്ന് ഫോണെടുത്തു.  
ഹലോ.  അച്ഛായാ ഞാനാ . അച്ഛായനെന്താ ഇതുവരെയും വിളിയ്ക്കാഞ്ഞത്
ഇന്ന് നമ്മുടെ വിവാഹ വാർഷികമല്ലേ.? 

അച്ഛായന്റെ വിളിയും കാത്ത് ഇരുന്നു ഞാൻ മടുത്തു.....കുട്ടികൾ അച്ഛൻ വരുന്നില്ലേ എന്ന് 
ചോദിച്ച് ഇപ്പഴാ ഉറങ്ങിയത്.........
പിന്നെ എന്റെ അച്ഛനും അമ്മയും അനുജത്തിയും വന്നിരുന്നു. കേകു മുറിച്ചു. 
ഭക്ഷണം ഉണ്ടാക്കി കഴിച്ചു. കുട്ടികൾക്ക്
കുറച്ച്  തുണികൾ വാങ്ങി...............

പിന്നെ അച്ചായനും കൂട്ടുകാരും അവിടെ അടിച്ചു പൊളിച്ചു കാണുമല്ലോ?   എന്തായിരുന്നു? അവിടുത്തെ സ്പെഷ്യൽ....ഭാര്യയുടെ പെട്ടെന്നുള്ള ചോദ്യം ചങ്കിലൊരു മിന്നൽ പോലെ.

എങ്കിലും പെട്ടെന്ന് ഞാൻ സമനില വീണ്ടെടുത്തു.
കൈയ്യിലിരുന്ന ഷിമ്മി ക്കൂടിനെ ദയനീയമായൊന്നു നോക്കി......
ഈയൊരു നല്ല ദിവസം........ അവരുടെ സന്തോഷത്തെ തല്ലിക്കെടുത്താൻ പാടില്ല എന്ന് എന്റെ മനസ്സ് മന്ത്രിച്ചു ..... 

എടീ മോളേ ...
അതു പിന്നെ...............
ഇവിടെ രാജാക്കന്മാർ വരെയും കഴിയ്ക്കുന്ന ഭക്ഷണമായിരുന്നു

 കബൂസ്... കുബ്സ് എന്നൊക്കെ പേരു പറയും. 
ഹോ ! അച്ചായൻ രാജക്കൻന്മാർരൊക്കെ കഴിയ്ക്കുന്ന സ്പെഷ്യൽ 
ഭക്ഷണ മായിരുന്നോ....?
അങ്ങേ തലയ്ക്കൽ നിന്ന്. സന്തോഷത്തോടെയുള്ള  
ഭാര്യയുടെ നിശ്വാസം. 
ശരിയ്ക്കും ഞാനനുഭവിച്ചു.

ഇവിടെയാണ് ഞാൻ മേടിച്ച  കബൂസിന്റെ മഹത്വം. ഇവിടുത്തെ സ്വദേശികൾ പോലും വളരെ ബഹുമാനത്താടെ കഴിയ്ക്കുന്ന ഏതു സമയത്തും വിശപ്പിടയ്ക്കാൻ പായ്ക്കറ്റൽ സുലഭമായി ചെറിയ പൈസയ്ക്ക് കിട്ടുന്ന 
കബൂസ്......... 

നീ മരുഭൂമിയിലെ 
ഞങ്ങളുടെ മന്നയാണ്.....നിന്നെ ഒരു പ്രവാസിയ്ക്കും മറയ്ക്കുവാൻ കഴിയില്ല.

ഇപ്പോൾ മനസ്സിലായി എന്റെപ്പനെന്താ......?
പേർഷ്യയ്ക്ക് പോവാഞ്ഞത്....
അപ്പനോടാ മോന്റെ കളി.

തോമസ് ജോൺ.
എരുമേലി.
പോസ്റ്റ് ചെയ്തത് കതിർ ല്‍ 6:45 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

 കുലദൈവങ്ങൾ.

...................................
കുമ്മാട്ടിക്കുന്നിലെ താഴ്‌വാരത്തിൽ പൂത്തുലഞ്ഞ പൂക്കളുടെ സുഗന്ധം. ഇളം കാറ്റിൽ ദിക്കറിയാതെ അലഞ്ഞു നടന്നു.... കോട്ടിയെടുത്ത പഴുത്ത പ്ലാവിലയിൽ... കയറു കട്ടിലിൽ ചാരിക്കിടന്ന അച്ഛന്...മകൾ കഞ്ഞി കോരിക്കൊടുത്തു കൊണ്ടിരുന്നു.... കഞ്ഞി തീരുന്നതിനു മുമ്പു് അച്ഛൻ. കൈകളുയർത്തി മതിയന്ന് ആഗ്യം കാട്ടി.. ഇരിമ്പിഞ്ഞാണത്തിൽ ബാക്കി വന്ന കഞ്ഞി. അവൾ... ആ പ്ലാവില കൊണ്ട് കോരിക്കുടിച്ചു...

തുറന്നിട്ട വാതായനത്തിൻ്റെ ഉമ്മറപ്പടിയിലൂടെ വീശിയടിച്ച ഇളം കാറ്റ്, അവളുടെ ചെവിയിൽ എന്തൊക്കെയോ? മന്ത്രിച്ചു കൊണ്ട് കടന്നു പോയി.... കട്ടിക്കാലത്തിലെ അവളുടെ നരച്ച ഓർമ്മകളെ ഓർത്തെടുത്തുകൊണ്ട് അച്ഛൻ്റെ കയറു കട്ടിലിൽ ഒരു പ്രതിമ കണക്കെ അവൾ ഒറ്റ യിരുപ്പാണ്......

അമ്മൂമ്മയുടെ കൈ പിടിച്ച് അനുസരണയില്ലാത്ത വളഞ്ഞുപുളഞ്ഞ പാതയിലൂടെ കുമ്മാട്ടിക്കുന്നിൻ്റെ മുകളിലെത്തിയതും... അമ്മൂമ്മപാറയിൽ വിശ്രമിച്ചതും....

താഴ് വാരത്തിൽ... അങ്ങിങ്ങായിക്കാണുന്ന കൊച്ചു, കൊച്ചു , കുടിലുകൾ..നിറയെ പൂക്കൾ, അണ്ണാനും, മരംകൊത്തിയും, കുയിലും, കുരുവികളും... അവിടെ അല്പ്പം ദൂരെ തല ഉയത്തി നിന്ന പാലമരത്തിലേയ്ക്ക് അമ്മൂമ്മ കൈ ചൂണ്ടി..

പണ്ട്...കുല വിശ്വാസത്തെ ഹനിച്ച ഏതോ ? സ്ത്രീയുടെ ആത്മാവ്...ഗതികിട്ടാതെ അലഞ്ഞു നടന്നപ്പോൾ ആ പാലമരത്തിൽ തറയ്ക്കപ്പെട്ടതും.. അങ്ങനെ ഒരു പാടു കഥകൾ അവൾ കൗതുകത്തോടെ കേട്ടിരുന്നതും ഓർമ്മിച്ചെടുത്തു. 

പുറത്ത് മത്സരിച്ചു നിന്ന വെളിച്ചം തോറ്റു പിൻമാറി...സന്ധ്യയ്ക്ക് കൂവാറുള്ള ആ പക്ഷി പതിവുപോലെ കൂവി.... ചീവീടുകളുടെ മൂളൽ.... ഷീണിതനായ മനുഷ്യൻ്റെ വായ്ക്കോട്ട പോലെ ഇളം കാറ്റ്. ഇടയ്‌ക്കിടെ ഉമ്മറത്തെ ചാരിയിട്ട ഓലമറയിൽ അടിച്ചു കൊണ്ടിരുന്നു....
കൂരയുടെ.... മുകളിലേയ്ക്ക് ചാഞ്ഞു നിന്ന പ്ലാവിൻ കൊമ്പിൽ നിന്നും പഴുത്ത പ്ലാവില അങ്ങിങ്ങായി വീണു കൊണ്ടിരുന്നു.....

അവൾ ചാടി എഴുന്നേറ്റ് അടുപ്പും പാതകത്തിൻ്റെ മൂലയിൽ വച്ചിരിയ്ക്കുന്ന പാട്ടവിളക്ക് തപ്പിയെടുത്ത് കത്തിച്ച് , ഉമ്മറപ്പടിയിൽ വച്ചു. വെളിച്ചം കുറവായതുകൊണ്ട് ബ്ലൗസിൽ കുത്തിവച്ച സെയ്ഫ്റ്റീ പിൻ എടുത്ത് തിരിയെ അല്പം കൂടി മേലോട്ടുയർത്തി... വെട്ടംകുറെക്കൂടി കൂട്ടി. മൺ ഭിത്തിൽ പതിയിരുന്ന പല്ലികൾ പ്രാണികളെ തിന്നാൻ മണ്ണെണ്ണ വിളക്കിനു ചുറ്റും മത്സരിയ്ക്കുന്നു.

അവൾ ഒരു നിമിഷം അലോചിച്ചു...
ഈ ജ്വലനം പതിയിരിയ്ക്കുന്നവനു വേണ്ടിയുള്ള ഇര തേടലാണോ ? 

പുറത്ത് എന്തോ ? കാലടി ശബ്ദം.. ആ ശബ്ദം അവളുടെ ഉമ്മറത്തേയ്ക്ക് അടുത്തു കൊണ്ടിരുന്നു...ഈ നട്ടപ്പാതിരായ്ക്ക് ആരാണ് ഇവിടെ വരാൻ അതിന് ബന്ധുക്കളായിട്ട് ആരും തന്നെയില്ലല്ലോ? 
ആകെ വരാറുള്ള കൊച്ചച്ചൻ കഴിഞ്ഞ മാസമാണ് അസുഖം മൂലം മരിച്ചത്. 
പിന്നെ ആരാണ് ഇവിടെ വരാൻ....വല്ലപ്പോഴും കയറിവരാറുള്ള തൊടിയ്ക്ക്.. കുറച്ചപ്പുറത്തുള്ള, കമലേടത്തി വല്ലോം ആണോ ?    ഏയ് ആകാൻ വഴിയില്ലല്ലോ? ഏടത്തിയായിരുന്നെങ്കിൽ ഒരു  ചൂട്ടകറ്റയും വീശി,വീശി വടക്കുഭാഗത്തെ അടുക്കള ഭാഗത്തുനിന്ന് ജെമന്തീ....എന്ന് നീട്ടി വിളിച്ചേനെ... കൂടെ പുന്നാര കൊച്ചുമകളും കാണും അതും സന്ധ്യ മയങ്ങുന്നതിന് മുമ്പു് വല്ല....ഉപ്പോ, മുളകിനോ വേണ്ടിയായിരിക്കും... പിന്നെ ആരാണ് ഇവിടെ വരാൻ...

വല്ല........ പിടിച്ചുപറിക്കാരനോ മറ്റോ ആണോ? 
അതിന് ഇവിടെനിന്ന് എടുത്തു കൊണ്ടു പോകുവാൻ വില പിടിപ്പുള്ള ഒന്നും തന്നെ ഇല്ലല്ലോ ? ....ആ കെയുള്ളത് അച്ഛൻ്റെ കുറെ പണിയായുധങ്ങളും ചട്ടിയും,കലവും, പാട്ടവിളക്കും, എൻ്റെ കഴുത്തിൽ മുത്തുമാലയോ കൈകളിൽ കുപ്പി വളകളോ പോലുമില്ല.. പിന്നെയാരാണാവോ? 

ആ കാലടി ശബ്ദം.... മുറ്റത്തെത്തി.പതറിയ സ്വരത്തിൽ ഇവിടെ ആരും ഇല്ലേ? പെട്ടെന്നവൾ ധൈര്യം സംഭരിച്ച് ഇടത്തു കൈയ്യിൽ വിളക്കെടുത്തു.. മറ്റേക്കയിൽ വാക്കത്തിയും,പിടിച്ച് ചാരി വച്ച ഓലമറയുടെ വിടവിൽക്കൂടെ ഒരു ക്യാമറാമാനേപ്പോലെ നോക്കി,  അവൾ ചോദിച്ചു നിങ്ങളാരാണ്.
ഞാൻ നിങ്ങളുടെ അച്ഛൻ്റെ പഴയൊരു സുഹൃത്ത്..

കാളവണ്ടിക്കാരൻ മൂസാകാ !   അവളുടെ ഭയം അല്പം ഒന്നു മാറി. അവൾ തല തിരിച്ച് അച്ഛൻ്റെ കട്ടിലിലേയ്ക്ക് നോക്കി അച്ഛൻ നല്ല ഉറക്കത്തിലാണ്. അല്ലെങ്കിലും അച്ഛന് ആരേയും തിരിച്ചറിയാൻ പറ്റുന്നില്ല.
അവൾ അല്പം ഭയന്നിട്ടാണങ്കിലും കൊരിത്തിട്ട ഈറക്കമ്പു് വാക്കത്തികൊണ്ട് തട്ടിമാറ്റി വാതിൽ തുറന്നു.... അയാൾ അകത്തു കയറി.

ചീകിയൊതുക്കാത്ത. അലഷ്യമായ നീണ്ട മുടി പാറിക്കിടയ്ക്കുന്നു.... നരച്ച താടി, പാതി കരിമ്പനടിച്ച ഒരു 
തുവർത്ത് തോളിലുണ്ട്. പാദം വരെ ചുരുണ്ടു നിൽക്കുന്ന ലുങ്കി.... മുഷിഞ്ഞ ഫുൾ കൈ ഉടുപ്പിൻ്റെ പാതി ബട്ടൻസ് മാത്രം ഇട്ടിരിക്കുന്ന... ഒരു മെലിഞ്ഞ മനുഷ്യൻ. അയാൾ അല്‌പനേരം അച്ഛൻ്റെ മുഖത്ത് നോക്കി നിന്നു. 

മേശപ്പുറത്ത് ! അടച്ചൂറ്റിയിൽ ചാലിച്ച വറ്റൽമുളകും, കഞ്ഞിപ്പാത്രവും അയാളുടെ കണ്ണുകളിലുടക്കി. അയാൾ അവളുടെ മുഖത്തേയ്ക്കു നോക്കി. പേര്? 
ജെമന്തി....എന്നല്ലേ? അതെ..... അയാൾ ഇപ്പോൾ വരാറില്ലേ? എന്തിന് വരണം. അയാൾക്ക് ഇനിയും എന്താണ് ഇവിടെ ക്കാര്യം.... സുഖങ്ങൾ തേടിപ്പോയ അയാൾ എൻ്റെ സ്വപ്‌നങ്ങൾക്ക് കുഴിമാടം തോണ്ടിയവന ല്ലേ..

സഫലീകരിയ്ക്കാത്ത ആഗ്രഹത്തിൻ്റെ ആത്മനൊമ്പരം അവളുടെ മനസ്സിലൊരു വിങ്ങലായി... അയാൾ തൻ്റെ മുഷിഞ്ഞ കീശയിൽ നിന്നും കുറെ ചുളുങ്ങിയ നോട്ടുകളെടുത്ത് മേശപ്പുറത്തു വച്ചു.. 

ആരും ഇല്ലാത്ത എനിക്ക് എന്തിനാണ് ഈ നോട്ടുകൾ..
ഇത് നിങ്ങൾ എടുത്തുകൊള്ളൂ...
അവളുടെ മനസ്സിൽ 
പല ചിന്തകൾ അലട്ടിക്കൊണ്ടിരുന്നു.. ഇനിയെങ്ങാനും ഇയാൾക്ക് വല്ല ദുരു ഉദേശവും ഉണ്ടായിരിയ്ക്കുമോ ? അവൾ തിരികെ വച്ച വാക്കത്തിയിലേയ്ക്ക്  ഏറുകണ്ണിട്ട് ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു.. വിളക്കിൽ മണ്ണെണ കുറഞ്ഞതുകൊണ്ടായിരിക്കും തിരിവെട്ടം കുറഞ്ഞു, കുറഞ്ഞു വരുന്നു. അയാൾ എളിയിൽതിരികി വച്ച  ഒരു വലിയ ബീടിയെടുത്ത് വിളക്കിൻ്റെ വെട്ടത്തിൽ ചുറ്റിച്ച്  തീപിടുപ്പിച്ച് .ആഞ്ഞ്, ആഞ്ഞ്, വലിച്ചുകൊണ്ടിരുന്നു.....

കൂര ആസകലം. പുകൾകൊണ്ടു നിറഞ്ഞു. ആ പുകയ്ക്ക് എന്തോ!
രെക്തമണം പോലെ അവർക്ക് തോന്നി.....

അയാളുടെ മുഖത്ത് പുതിയൊരു സന്തോഷം പൊട്ടി വിടരുന്നത് കാണാമയിരുന്നു. ഇനിയുമൊരിയ്ക്കൽ വരാം കുട്ടി. അയാൾ പറഞ്ഞു നിറുത്തി ! അച്ഛൻ്റെ മുഖത്തേയ്ക്ക് അയാൾ ഒരിയ്ക്കൽക്കൂടി നോക്കി... ഉമ്മറപ്പടി കടന്ന് നിലാവെളിച്ചത്തിൽ നടന്നകന്നു...

വിളക്ക് കരിന്തിരി കത്തി അപ്പോഴേയ്ക്കും കെട്ടിരുന്നു.. അവൾ മൺ ഭിത്തിയുടെ മൂലയിൽ ചാരി വച്ച പായും,തലയിണയും തപ്പിയെടുത്ത് മെഴുകിയ തറയിൽ വിരിച്ചു കിടന്നു.... അവർക്ക് ഉറക്കം വന്നില്ല. നാളെ പുലരുമ്പോൾ പീടികയിൽ പ്പോകണം... അത്യാവശ്യം ഭക്ഷണ സാധനം വാങ്ങി.. അച്ഛന് മരുന്നും വാങ്ങണം... അമ്മയെപ്പോലെ പട്ടിണി കിടന്ന് മരിയ്ക്കുവാൻ ഇടവരരുതെന്ന് ആവൾ ആശിച്ചു. 

പുറത്ത് കാലടി ശബ്ദം ഒന്നല്ല കുറേ കാല്പാദങ്ങളുടെ ശബ്ദം.
അവൾ വീണ്ടും എഴുന്നേറ്റ്  വാതലിൻ്റെ അടുത്തെത്തി... അപ്പോഴേയ്ക്കും അവർ പന്തവുമായി മുറ്റത്തെത്തിക്കഴിഞ്ഞിരുന്നു.. അവർ ആക്രോശത്തോടെ നീ ഞങ്ങളുടെ കുലത്തിൻ്റെ വിശ്വാസം തെറ്റിച്ചിരിയ്ക്കന്നു.
നീ പിഴച്ചവളാണ്....
നിന്നെ ഈ നിമിഷം ആ തുളസി തറയിൽ കൊണ്ടിരുത്തി.. ഞങ്ങളുടെ മൂപ്പൻന്മാർ ശിക്ഷ വിധിയ്ക്കും .. നിനക്ക് മരണം തന്നെ ഉറപ്പ് ....അവർ എല്ലാവരും ഒരേ സ്വരത്തിൽ വിളിച്ചു പറഞ്ഞു. അവൾ വാതലിൻ്റെ വിടവിലൂടെ പല മുഖങ്ങളേയും കണ്ടു.. പക്ഷെ ഈ കുലദൈവങ്ങളെ ഇതിന് മുമ്പു് ഒരിയ്ക്കൽപ്പോലും കണ്ടിട്ടില്ല? 
ഇരയുടെ പക്ഷം എന്താണന്നറിയാൻ അക്കൂട്ടത്തിൽ ഒരുത്തൻ പോലും ധൈര്യം കാണിച്ചില്ല? ഹാ! കഷ്ടം..ഈ ലോകം ഇങ്ങനെയൊക്കെ തന്നെയാണോ ? 

അവൾ കുമ്മാട്ടിക്കുന്നിലെ അമ്മൂമ്മക്കല്ലിലിരുന്ന് അമ്മൂമ്മ പറഞ്ഞ ആ കഥ ഓർത്ത്. അച്ഛൻ്റെ കിടക്കയിലേയ്ക്ക് മുഖം തിരിച്ചു. 

കട്ടിലിനടിയിലെ.... ഞെരിപ്പോട് ഏതാണ് എരിഞ്ഞ് തീരാറായി.
അവൾ പതിയെ അച്ഛൻ്റെ കാല് പാദങ്ങളിൽ ചുംബിച്ച് കൈ വിരലുകൾ മെല്ലെ ഓടിച്ചു കൊണ്ടിരുന്നു.
അപ്പോഴേയ്ക്കും അവർ  വാതിൽ തള്ളി നീക്കി അവളെ മുഖം മൂടിച്ച് ബലമായി പിടിച്ചു കൊണ്ടു പോയി!

കുമ്മാട്ടിക്കുന്നിലെ താഴ് വരയിൽ പൂത്ത നിറയെപൂക്കളുടെ സുഗന്ധത്തിനൊപ്പം അവളുടെ ആത്മാവും അലിഞ്ഞു ചേർന്ന് ഇളം കാറ്റിൽ ദിക്കറിയാതെ ഒരു പക്ഷെ. സഞ്ചരിക്കുന്നുണ്ടാവാം ??

പോസ്റ്റ് ചെയ്തത് കതിർ ല്‍ 6:43 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2016 മാർച്ച് 9, ബുധനാഴ്‌ച

നാടൻ പാട്ടിനെ  ജനഹൃദയങ്ങളിൽ എത്തിച്ച  ബഹുമുഖ പ്രതിഭ കലാഭവൻ മണിയ്ക്ക് എന്റെ പ്രണാമം
പോസ്റ്റ് ചെയ്തത് കതിർ ല്‍ 11:14 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2016 ഫെബ്രുവരി 5, വെള്ളിയാഴ്‌ച


 ഈ സമകാലിക സാഹചര്യത്തിൽ ചിന്തയുടെ പുതിയ ലോകത്തിലേയ്‌ക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുവാൻ ബ്ലോഗ് എന്നും  ഒപ്പം നിൽക്കുന്നു
പോസ്റ്റ് ചെയ്തത് കതിർ ല്‍ 12:58 PM 2 അഭിപ്രായങ്ങൾ:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
Halo
പോസ്റ്റ് ചെയ്തത് കതിർ ല്‍ 10:09 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2016 ഫെബ്രുവരി 4, വ്യാഴാഴ്‌ച



കഥ
മീനാക്ഷിയുടെ ഫെയ്സ് ബുക് .
     സാധാരണക്കാരായ ഗ്രാമവാസികൾ  മാത്രം താമസിയ്ക്കുന്ന ഒരു കൊച്ചുഗ്രാമം
മലകളും, പൂക്കളും, പുഴയും, അരുവിയും' പ്രകൃതി രമണീയമായ ആ ഗ്രാമത്തിലെ ഭൂരിപക്ഷം പേരും കൂലി തൊഴിലാളികളും
കൃഷിക്കാരുമാണ് കുടുംബ പ്രാരാബ്ദം
ആയിരിക്കാം മീനാക്ഷിയുടെ അച്ഛനെ
എങ്ങനെയോ പ്രവാസിയാക്കി . അതു കൊണ്ട് അവളുടെ അമ്മയാണ് കുടുംബം
നോക്കി നടത്തുന്നത് മകൾ മീനാക്ഷി അവൾ പട്ടണത്തിലെ  കോളേജിൽ പഠിയ്ക്കുന്നു. പഠിപ്പിലും, കലയിലും,
എല്ലാം ബഹുമിടുക്കിയാണ് കൂട്ടുകാരുടെ
സ്നേഹപാത്രം എല്ലാ ദിവസവും അവളുടെ
ജീവിതത്തിൽ സംഭവിയ്ക്കുന്ന ഓരോ
കാര്യവും സ്നേഹസമ്പന്നയായ അമ്മയോട് പങ്കു വയ്ക്കുമായിരുന്നു കോളേജ് പഠന
കാലം അവൾക്ക് കൂട്ടുകാരുടെ എണ്ണം കൂടി, കൂടി വന്നു സുഹൃത്തുക്കൾ കൊണ്ടുവരുന്ന വിലപിടിപ്പുള്ള മൊബൈലും, വിരൽതുമ്പിൽ ലോകത്തെ
കൊണ്ടു നടക്കാവുന്ന ഇന്റെർനെറ്റും അവ
ളും ആശിച്ചു. പഠിപ്പിന്റെ ഭാഗമായി ഇതൊ
ക്കെ വേണമെന്ന് അവൾഅച്ഛനെ ധരിപ്പിച്ചു
പ്രവാസ ജീവിതത്തിലെ കഷ്ടപ്പാടുകൾ
ക്കിടയിലും ഒരു നല്ല ഫോൺ വാങ്ങി അച്ഛ
ൻ അവളുടെ ആവശ്യം നിറവേറ്റി. അന്നു
മുതൽ അവൾക്കുമുണ്ടായി സ്വന്തമായി
ഫെയ്സ് ബുക്കും, വാട്ട്സ്പ്പും, വൈബറും,
ചാറ്റിങ്ങുമെല്ലാം?
അവൾ തന്റെ ഫെയ്സ് ബുക് ഐ.ഡി
            ഇങ്ങനെ കുറിച്ചിട്ടു.
       മീനാക്ഷി
       കോളേജ് സ്റ്റുഡന്റ്
       ജനനം - 15/03/98
       ഹോബി - വായന, സംഗീതം, നൃത്തം
മണിക്കൂറുകൾക്കകം പ്രഫണ്ട് റിക്വസ്സ്റ്റു കളുടെ പ്രവാഹം. അവളുടെ വിരലുകൾ
ഫെയ്സ് ബുക്കിന്റെ ഓരോ പേജും
തിരഞ്ഞുകൊണ്ടിരിന്നു പിന്നെ ലൈക്കും,
മറുപടിയും, കമൻസും, അവൾ ഏതോ
മാസ്മരികലോകത്തെത്തിയപോലെ
കൂടെ പഠിച്ചവരും. ഇപ്പോൾ പഠിച്ചു കൊ
ണ്ടിരിയ്ക്കുന്നവരും, നാട്ടുകാർ, ബന്ധു
ക്കൾ എവിടെയൊക്കയോ കണ്ടു മറന്ന
മുഖങ്ങൾ, ദിവസങ്ങൾക്കുള്ളിൽ അവളു
ടെ ഫെയ്സ് ബുക്ക് പേജ് നിറഞ്ഞു. അവൾ
അമ്മയേയും, അമ്മൂമ്മയേയും അയൽ
പക്കത്തുള്ള ചേച്ചിമാരേയും ഒക്കെ എന്റെ
ഫെയ്സ് ബുക് സുഹൃത്തുക്കൾ 1000 കവിഞ്ഞു എന്ന് വീമ്പിളക്കി പലപ്പോഴും
അവരെയും കൗതുക പ്പെടുത്താറുണ്ടാ
യിരുന്നു എന്നാൽ വിവര സാങ്കേതിക
വിദ്യയുടെ വളർച്ചക്ക് മുമ്പിൽ ലോകം
പകച്ചു നിൽക്കുമ്പോൾ ഈ അക്ഷരങ്ങൾ
കൊണ്ടുള്ള സ്നഹപ്രകടനം ആ പഴഞ്ചൻ
തലമുറയ്ക്ക് ഇതിനെപ്പറ്റി യാതൊരു അറി
വും ഉണ്ടായിരുന്നില്ല.
അവൾക്ക് ഫെയ്സ് ബുക് ഒരു ഹരമായി
മാറി. പലരുടേയും മെസേജുകൾ കവൾക്ക്
ചുംബനത്തിന്റെ സുഖമുള്ളതായിരുന്നു.
സ്നേഹത്തിന്റെ തേൻ മഴ പൊഴിയ്ക്കുന്ന
മെസേജുകൾ അവൾ കൊതിയോടെ
വായിച്ചു കൊണ്ടിരിന്നു ഏതോ സ്വപ്ന
ലോകത്തിലെ രാജകുമാരിയേപ്പാലെ
മനസ്സിൽ പലതും  നെയ്തെടുത്തു
അങ്ങനെയിരിക്കെ ഏതോ ഒരു സുഹൃ
ത്ത് മീനാക്ഷിയുടെ ഹൃദയം കീഴടക്കി
അവൾ പുതിയ വഴിയിൽക്കൂടി സഞ്ച
രിച്ചുകൊണ്ടിരിന്നു. ഒരു പരിചയവും
ഇല്ലാത്ത ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത
വ്യക്തിയുമായി മീനാക്ഷി ദിവസത്തിന്റെ
കൂടുതൽ സമയവും ചിലവഴിച്ചു അച്ഛന്റെ
ഫോൺ കോളുകൾ എടുക്കുവാൻ അവൾ
ക്ക് സമയം ഇല്ലാതായി .അമ്മയോട് സംസാ
രിയ്ക്കുമ്പോൾ പോലും അവളുടെ കൈ
വിരലുകൾ .മൊബൈലിൽ പരതികൊണ്ടി
രിക്കും. മകൾക്ക് അമ്മയോട് സംസാരി
യ്ക്കുവാൻ സമയമില്ല എന്നുള്ള പരാതി
പോലും അവൾക്ക് ഒരു ശല്യമായിതോന്നി.
      അങ്ങനെയിരിക്കെ നിന്നെ നേരിൽ
കാണാൻ എന്റെ മനസ്സ് കൊതിയ്ക്കുന്നു
എന്ന സുഹൃത്തിന്റെ മെസേജ് അവൾ
മൗനസമ്മതം അറിയിച്ചു .തമ്മിൽ കാണു
മ്പോൾ എങ്ങനെ തുടങ്ങണം എന്തു പറ
യണം. എന്നുള്ള ഒരു പാട് ഭാവനാസങ്കല്പ
പ ങ്ങൾ അവളുടെ മനസ്സിൽ മന്ത്രിച്ചു
കൊണ്ടിരിന്നു ഒരു ദിവസം അവർ തമ്മി
ൽ കണ്ടുമുട്ടി . എന്നാൽ വിധിയുടെ
ക്രൂരതയ്ക്ക് മുമ്പിൽ കാത്തുസൂക്ഷി
ച്ചതെല്ലാം ഒരു നിഷം കൊണ്ടവൾക്ക്
നഷ്ടമായി ആ നിമിഷം എന്റെ അമ്മയും
അച്ഛനും കൂടെയുണ്ടാരുന്നെങ്കിൽ എന്ന
വൾ ആശിച്ചുപോയി. സത്യസന്ധമായ
സ്നേഹത്തിനും, കാഴ്ചക്കും, ചിന്തകൾക്കുമപ്പുറം . പതിയിരുന്ന അപ
കടത്തെ  കാണാതെപോയതിലുള്ള
സങ്കടം സഹിയ്ക്കാനാവാതെ കരഞ്ഞു
കലങ്ങിയ കണ്ണുകളും, വിളറിയ മുഖവു
മായി .അവൾ വീടിന്റെ പടികടന്ന് മുറി
യുടെ വാതിലടച്ചു. ആരോടും ഒന്നും
പറയാതെ മീനാക്ഷി ഈ ലോകത്തോടു
യാത്ര പറഞ്ഞു.
എങ്കിലും അവൾ തന്റെ ഫെയ്സ് ബുക്
പേജിൽ ഇങ്ങനെ കുറിച്ചിട്ടിരുന്നു .വെറും
ഭംഗിവാക്കുകൾ ജീവിതത്തിൽ ശവപ്പറ
മ്പുകൾ സൃഷ്ടിക്കപ്പെടും . ഞാൻ ഏറ്റവും
കൂടുതൽ സ്നേഹിക്കപ്പെടേണ്ടതും, വിശ്വസിക്കേണ്ടതും , എന്റെ അമ്മയേയും,
അച്ഛനേയും ആയിരുന്നു. മാപ്പ്, മാപ്പ് .....?
ഈ വരികളാൽ മീനാക്ഷി തന്റെ
ഫെയ്സ് ബുക് പേജ്  എന്നന്നേ
ക്കുമായി മടക്കി !
                              തോമസ് ജോൺ
                               എരുമേലി
---------- Forwarded message ----------
From: "Thomas John" <thomaserumely@gmail.com>
Date: 25 Apr 2016 10:15 am
Subject: കഥ
To: "THOMAS JOHN KOTTAYAM ERUMELY" <mail@appooppanthaadi.com>
Show quoted text
---------- Forwarded message ----------
From: "Mail Delivery Subsystem" <mailer-daemon@googlemail.com>
Date: 25 Apr 2016 10:18 am
Subject: Delivery Status Notification (Failure)
To: <thomaserumely@gmail.com>
Cc:
Delivery to the following recipient failed permanently:
     mail@koottam.com
Technical details of permanent failure:
Google tried to deliver your message, but it was rejected by the server for the recipient domainkoottam.com by smtp.secureserver.net. [68.178.213.203].
The error that the other server returned was:
550 5.1.1 <mail@koottam.com> Recipient not found.  <http://x.co/irbounce>
----- Original message -----
DKIM-Signature: v=1; a=rsa-sha256; c=relaxed/relaxed;
        d=gmail.com; s=20120113;
        h=mime-version:in-reply-to:references:date:message-id:subject:from:to;
        bh=AtolNvm+WXmOE/B1VM6w/2fOZFsdoFr6p61ADwFuWxk=;
        b=v95AZ5xpTqremhBMKbtBcIe7SuhLcFGQHv7udm/GM4pSJpJkHcR/gR8vDe1C9buqfT
         oedP4EWpBUdlqAsbl8muM9TaKAjzGrcQgPRCdcMXhnA+UTXP7acfTJmrx5H6DPIh3K9O
         UtbxkbFH/q0Dqy8vEHZydIa/TCtr6M7FYISvcwLDJStb/cAEN0JGRqSgJvTAvK+JSaYd
         ycZP0++uReuWZ2E3wajGVxiPk+5c7bAPjBa5qqE9dZs/mIx+R+JOy3Q3m3cqr91y+ri9
         CQyfn85uVtkIDZRpkfh4nkImjQ+HGGwzdElLrqxcO1CLuPeV7/1dFVI2yni42981vzl2
         /Zvw==
X-Google-DKIM-Signature: v=1; a=rsa-sha256; c=relaxed/relaxed;
        d=1e100.net; s=20130820;
        h=x-gm-message-state:mime-version:in-reply-to:references:date
         :message-id:subject:from:to;
        bh=AtolNvm+WXmOE/B1VM6w/2fOZFsdoFr6p61ADwFuWxk=;
        b=mwQU33xipyldK5k07QZ7xqJ+/D1eCC9Nu6UIgZ4BQafwdHVG3iRCjvTOuFkQawtB33
         wWSyWJFAIG9KLiwmJbVMffkb0D+crbtFab76x74DvG0eSvcva3tynIcpIoqFmqchKCwK
         sEVrUb/jJ2VmsNa/q5AoBGuMJeAj6SFmPLQPHhud2OHSMkFe3KD8uIU73YgqMyK3L9qT
         hSl7p0/0ep7XNR7Nyr1s+Z1Dtu7XkrDU06pjXQ8u1AN1L9K45mlqjvlerJN1RsIBnADt
         X6deH8mf7Lc3IyBt0CnZYRGUklfF8UPjfko2ah10lSkhUJoPxxaUNrbb7Ji13ieA6hNV
         f6Kw==
X-Gm-Message-State: AOPr4FX5syZwtZkvGIb9y7VYRUt8nv/tAH/0kb4NiW17OHWeDxA2/FvuRBkaHflxGvDq/9/7M0DfSYIOzwAAtw==
MIME-Version: 1.0
X-Received: by 10.37.24.69 with SMTP id 66mr19012422yby.187.1461568710132;
Mon, 25 Apr 2016 00:18:30 -0700 (PDT)
Received: by 10.37.115.77 with HTTP; Mon, 25 Apr 2016 00:18:30 -0700 (PDT)
Received: by 10.37.115.77 with HTTP; Mon, 25 Apr 2016 00:18:30 -0700 (PDT)
In-Reply-To: <CAJOWNfOQRWwU5scYeqaU0+u8-cuc9NMFWRd84n2BUqt9SPvSYQ@mail.gmail.com>
References: <CAJOWNfOKba9zX+3sRtrr78Jm3YO2Cjkbv3OLk8BBiw_Ld7Rk-w@mail.gmail.com>
        <CAJOWNfOQRWwU5scYeqaU0+u8-cuc9NMFWRd84n2BUqt9SPvSYQ@mail.gmail.com>
Date: Mon, 25 Apr 2016 10:18:30 +0300
Message-ID: <CAJOWNfPYxCR5e+W1KsTgPAYJPt_2VNTUntiDt+3K-84PwGrT2Q@mail.gmail.com>
Subject: =?UTF-8?B?RndkOiDgtJXgtKU=?=
From: Thomas John <thomaserumely@gmail.com>
To: "THOMAS JOHN , KOTTAYAM, ERUMELY" <mail@koottam.com>
Content-Type: multipart/mixed; boundary=001a113fc6b2c91320053149fb1c
---------- Forwarded message ----------
From: "Thomas John" <thomaserumely@gmail.com>
Date: 25 Apr 2016 10:15 am
Subject: കഥ
To: "THOMAS JOHN KOTTAYAM ERUMELY" <mail@appooppanthaadi.com>
Cc:
കഥ
മീനാക്ഷിയുടെ ഫെയ്സ് ബുക് .
     സാധാരണക്കാരായ ഗ്രാമവാസികൾ  മാത്രം താമസിയ്ക്കുന്ന ഒരു കൊച്ചുഗ്രാമം
മലകളും, പൂക്കളും, പുഴയും, അരുവിയും' പ്രകൃതി രമണീയമായ ആ ഗ്രാമത്തിലെ
ഭൂരിപക്ഷം പേരും കൂലി തൊഴിലാളികളും
കൃഷിക്കാരുമാണ് കുടുംബ പ്രാരാബ്ദം
ആയിരിക്കാം മീനാക്ഷിയുടെ അച്ഛനെ
എങ്ങനെയോ പ്രവാസിയാക്കി . അതു കൊണ്ട് അവളുടെ അമ്മയാണ് കുടുംബം
നോക്കി നടത്തുന്നത് മകൾ മീനാക്ഷി അവൾ പട്ടണത്തിലെ  കോളേജിൽ പഠിയ്ക്കുന്നു.
പഠിപ്പിലും, കലയിലും,
എല്ലാം ബഹുമിടുക്കിയാണ് കൂട്ടുകാരുടെ
സ്നേഹപാത്രം എല്ലാ ദിവസവും അവളുടെ
ജീവിതത്തിൽ സംഭവിയ്ക്കുന്ന ഓരോ
കാര്യവും സ്നേഹസമ്പന്നയായ അമ്മയോട് പങ്കു വയ്ക്കുമായിരുന്നു കോളേജ് പഠന
കാലം അവൾക്ക് കൂട്ടുകാരുടെ എണ്ണം കൂടി, കൂടി വന്നു സുഹൃത്തുക്കൾ കൊണ്ടുവരുന്ന
----- Message truncated -----
---------- Forwarded message ----------
From: "Thomas John" <thomaserumely@gmail.com>
Date: 25 Apr 2016 10:15 am
Subject: കഥ
To: "THOMAS JOHN KOTTAYAM ERUMELY" <mail@appooppanthaadi.com>
Cc:
കഥ
മീനാക്ഷിയുടെ ഫെയ്സ് ബുക് .
     സാധാരണക്കാരായ ഗ്രാമവാസികൾ  മാത്രം താമസിയ്ക്കുന്ന ഒരു കൊച്ചുഗ്രാമം
മലകളും, പൂക്കളും, പുഴയും, അരുവിയും' പ്രകൃതി രമണീയമായ ആ ഗ്രാമത്തിലെ ഭൂരിപക്ഷം പേരും കൂലി തൊഴിലാളികളും
കൃഷിക്കാരുമാണ് കുടുംബ പ്രാരാബ്ദം
ആയിരിക്കാം മീനാക്ഷിയുടെ അച്ഛനെ
എങ്ങനെയോ പ്രവാസിയാക്കി . അതു കൊണ്ട് അവളുടെ അമ്മയാണ് കുടുംബം
നോക്കി നടത്തുന്നത് മകൾ മീനാക്ഷി അവൾ പട്ടണത്തിലെ  കോളേജിൽ പഠിയ്ക്കുന്നു. പഠിപ്പിലും, കലയിലും,
എല്ലാം ബഹുമിടുക്കിയാണ് കൂട്ടുകാരുടെ
സ്നേഹപാത്രം എല്ലാ ദിവസവും അവളുടെ
ജീവിതത്തിൽ സംഭവിയ്ക്കുന്ന ഓരോ
കാര്യവും സ്നേഹസമ്പന്നയായ അമ്മയോട് പങ്കു വയ്ക്കുമായിരുന്നു കോളേജ് പഠന
കാലം അവൾക്ക് കൂട്ടുകാരുടെ എണ്ണം കൂടി, കൂടി വന്നു സുഹൃത്തുക്കൾ കൊണ്ടുവരുന്ന വിലപിടിപ്പുള്ള മൊബൈലും, വിരൽതുമ്പിൽ ലോകത്തെ
കൊണ്ടു നടക്കാവുന്ന ഇന്റെർനെറ്റും അവ
ളും ആശിച്ചു. പഠിപ്പിന്റെ ഭാഗമായി ഇതൊ
ക്കെ വേണമെന്ന് അവൾഅച്ഛനെ ധരിപ്പിച്ചു
പ്രവാസ ജീവിതത്തിലെ കഷ്ടപ്പാടുകൾ
ക്കിടയിലും ഒരു നല്ല ഫോൺ വാങ്ങി അച്ഛ
ൻ അവളുടെ ആവശ്യം നിറവേറ്റി. അന്നു
മുതൽ അവൾക്കുമുണ്ടായി സ്വന്തമായി
ഫെയ്സ് ബുക്കും, വാട്ട്സ്പ്പും, വൈബറും,
ചാറ്റിങ്ങുമെല്ലാം?
അവൾ തന്റെ ഫെയ്സ് ബുക് ഐ.ഡി
            ഇങ്ങനെ കുറിച്ചിട്ടു.
       മീനാക്ഷി
       കോളേജ് സ്റ്റുഡന്റ്
       ജനനം - 15/03/98
       ഹോബി - വായന, സംഗീതം, നൃത്തം
മണിക്കൂറുകൾക്കകം പ്രഫണ്ട് റിക്വസ്സ്റ്റു കളുടെ പ്രവാഹം. അവളുടെ വിരലുകൾ
ഫെയ്സ് ബുക്കിന്റെ ഓരോ പേജും
തിരഞ്ഞുകൊണ്ടിരിന്നു പിന്നെ ലൈക്കും,
മറുപടിയും, കമൻസും, അവൾ ഏതോ
മാസ്മരികലോകത്തെത്തിയപോലെ
കൂടെ പഠിച്ചവരും. ഇപ്പോൾ പഠിച്ചു കൊ
ണ്ടിരിയ്ക്കുന്നവരും, നാട്ടുകാർ, ബന്ധു
ക്കൾ എവിടെയൊക്കയോ കണ്ടു മറന്ന
മുഖങ്ങൾ, ദിവസങ്ങൾക്കുള്ളിൽ അവളു
ടെ ഫെയ്സ് ബുക്ക് പേജ് നിറഞ്ഞു. അവൾ
അമ്മയേയും, അമ്മൂമ്മയേയും അയൽ
പക്കത്തുള്ള ചേച്ചിമാരേയും ഒക്കെ എന്റെ
ഫെയ്സ് ബുക് സുഹൃത്തുക്കൾ 1000 കവിഞ്ഞു എന്ന് വീമ്പിളക്കി പലപ്പോഴും
അവരെയും കൗതുക പ്പെടുത്താറുണ്ടാ
യിരുന്നു എന്നാൽ വിവര സാങ്കേതിക
വിദ്യയുടെ വളർച്ചക്ക് മുമ്പിൽ ലോകം
പകച്ചു നിൽക്കുമ്പോൾ ഈ അക്ഷരങ്ങൾ
കൊണ്ടുള്ള സ്നഹപ്രകടനം ആ പഴഞ്ചൻ
തലമുറയ്ക്ക് ഇതിനെപ്പറ്റി യാതൊരു അറി
വും ഉണ്ടായിരുന്നില്ല.
അവൾക്ക് ഫെയ്സ് ബുക് ഒരു ഹരമായി
മാറി. പലരുടേയും മെസേജുകൾ കവൾക്ക്
ചുംബനത്തിന്റെ സുഖമുള്ളതായിരുന്നു.
സ്നേഹത്തിന്റെ തേൻ മഴ പൊഴിയ്ക്കുന്ന
മെസേജുകൾ അവൾ കൊതിയോടെ
വായിച്ചു കൊണ്ടിരിന്നു ഏതോ സ്വപ്ന
ലോകത്തിലെ രാജകുമാരിയേപ്പാലെ
മനസ്സിൽ പലതും  നെയ്തെടുത്തു
അങ്ങനെയിരിക്കെ ഏതോ ഒരു സുഹൃ
ത്ത് മീനാക്ഷിയുടെ ഹൃദയം കീഴടക്കി
അവൾ പുതിയ വഴിയിൽക്കൂടി സഞ്ച
രിച്ചുകൊണ്ടിരിന്നു. ഒരു പരിചയവും
ഇല്ലാത്ത ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത
വ്യക്തിയുമായി മീനാക്ഷി ദിവസത്തിന്റെ
കൂടുതൽ സമയവും ചിലവഴിച്ചു അച്ഛന്റെ
ഫോൺ കോളുകൾ എടുക്കുവാൻ അവൾ
ക്ക് സമയം ഇല്ലാതായി .അമ്മയോട് സംസാ
രിയ്ക്കുമ്പോൾ പോലും അവളുടെ കൈ
വിരലുകൾ .മൊബൈലിൽ പരതികൊണ്ടി
രിക്കും. മകൾക്ക് അമ്മയോട് സംസാരി
യ്ക്കുവാൻ സമയമില്ല എന്നുള്ള പരാതി
പോലും അവൾക്ക് ഒരു ശല്യമായിതോന്നി.
      അങ്ങനെയിരിക്കെ നിന്നെ നേരിൽ
കാണാൻ എന്റെ മനസ്സ് കൊതിയ്ക്കുന്നു
എന്ന സുഹൃത്തിന്റെ മെസേജ് അവൾ
മൗനസമ്മതം അറിയിച്ചു .തമ്മിൽ കാണു
മ്പോൾ എങ്ങനെ തുടങ്ങണം എന്തു പറ
യണം. എന്നുള്ള ഒരു പാട് ഭാവനാസങ്കല്പ
പ ങ്ങൾ അവളുടെ മനസ്സിൽ മന്ത്രിച്ചു
കൊണ്ടിരിന്നു ഒരു ദിവസം അവർ തമ്മി
ൽ കണ്ടുമുട്ടി . എന്നാൽ വിധിയുടെ
ക്രൂരതയ്ക്ക് മുമ്പിൽ കാത്തുസൂക്ഷി
ച്ചതെല്ലാം ഒരു നിഷം കൊണ്ടവൾക്ക്
നഷ്ടമായി ആ നിമിഷം എന്റെ അമ്മയും
അച്ഛനും കൂടെയുണ്ടാരുന്നെങ്കിൽ എന്ന
വൾ ആശിച്ചുപോയി. സത്യസന്ധമായ
സ്നേഹത്തിനും, കാഴ്ചക്കും, ചിന്തകൾക്കുമപ്പുറം . പതിയിരുന്ന അപ
കടത്തെ  കാണാതെപോയതിലുള്ള
സങ്കടം സഹിയ്ക്കാനാവാതെ കരഞ്ഞു
കലങ്ങിയ കണ്ണുകളും, വിളറിയ മുഖവു
മായി .അവൾ വീടിന്റെ പടികടന്ന് മുറി
യുടെ വാതിലടച്ചു. ആരോടും ഒന്നും
പറയാതെ മീനാക്ഷി ഈ ലോകത്തോടു
യാത്ര പറഞ്ഞു.
എങ്കിലും അവൾ തന്റെ ഫെയ്സ് ബുക്
പേജിൽ ഇങ്ങനെ കുറിച്ചിട്ടിരുന്നു .വെറും
ഭംഗിവാക്കുകൾ ജീവിതത്തിൽ ശവപ്പറ
മ്പുകൾ സൃഷ്ടിക്കപ്പെടും . ഞാൻ ഏറ്റവും
കൂടുതൽ സ്നേഹിക്കപ്പെടേണ്ടതും, വിശ്വസിക്കേണ്ടതും , എന്റെ അമ്മയേയും,
അച്ഛനേയും ആയിരുന്നു. മാപ്പ്, മാപ്പ് .....?
ഈ വരികളാൽ മീനാക്ഷി തന്റെ
ഫെയ്സ് ബുക് പേജ്  എന്നന്നേ
ക്കുമായി മടക്കി !
                              തോമസ് ജോൺ
                               എരുമേലി

----- Message truncated -----
@Gmail.com
പോസ്റ്റ് ചെയ്തത് കതിർ ല്‍ 6:56 AM 1 അഭിപ്രായം:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2013 ഒക്‌ടോബർ 12, ശനിയാഴ്‌ച

പോസ്റ്റ് ചെയ്തത് കതിർ ല്‍ 11:46 AM 1 അഭിപ്രായം:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
വളരെ പഴയ പോസ്റ്റുകള്‍ ഹോം
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom)

ബ്ലോഗ് ആര്‍ക്കൈവ്

  • ▼  2026 (2)
    • ▼  മാർച്ച് (2)
      •  മരുഭൂമിയിലെ എന്റെ ആദ്യ വിവാഹവാർഷികം.,,,,,,,,,,,,,...
      •  കുലദൈവങ്ങൾ....................................കുമ...
  • ►  2016 (4)
    • ►  മാർച്ച് (1)
    • ►  ഫെബ്രുവരി (3)
  • ►  2013 (1)
    • ►  ഒക്‌ടോബർ (1)
  • ►  2012 (1)
    • ►  ഓഗസ്റ്റ് (1)

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
കതിർ
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ
ജാലകം

ജനപ്രിയ പോസ്റ്റുകള്‍‌

  • (ശീര്‍‌ഷകമൊന്നുമില്ല)
    കഥ മീനാക്ഷിയുടെ ഫെയ്സ് ബുക് .      സാധാരണക്കാരായ ഗ്രാമവാസികൾ  മാത്രം താമസിയ്ക്കുന്ന ഒരു കൊച്ചുഗ്രാമം മലകളും, പൂക്കളും, പുഴയും, അ...
  • (ശീര്‍‌ഷകമൊന്നുമില്ല)
  • (ശീര്‍‌ഷകമൊന്നുമില്ല)
     ഈ സമകാലിക സാഹചര്യത്തിൽ ചിന്തയുടെ പുതിയ ലോകത്തിലേയ്‌ക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുവാൻ ബ്ലോഗ് എന്നും  ഒപ്പം നിൽക്കുന്നു
  • (ശീര്‍‌ഷകമൊന്നുമില്ല)
  • (ശീര്‍‌ഷകമൊന്നുമില്ല)
    Halo
  • (ശീര്‍‌ഷകമൊന്നുമില്ല)
    നാടൻ പാട്ടിനെ  ജനഹൃദയങ്ങളിൽ എത്തിച്ച  ബഹുമുഖ പ്രതിഭ കലാഭവൻ മണിയ്ക്ക് എന്റെ പ്രണാമം
ചിത്ര വിന്‍ഡോ തീം. Blogger പിന്തുണയോടെ.